പാലക്കാട് ജില്ലയിൽ വയറിളക്ക രോഗങ്ങൾ വർധിക്കുന്നു. ഭക്ഷ്യവിഷബാധ, സൂക്ഷ്മജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായവ കാരണവും മറ്റു രോഗങ്ങളുടെ ലക്ഷണമായും വയറിളക്കം ഉണ്ടാകാം. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, നോറോ, റോട്ടോ തുടങ്ങി അനേകം രോഗാണുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമാണ് വയറിളക്കം. രോഗമുണ്ടാകുമ്പോൾ മലത്തിൽ രക്തം ഉണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. ലക്ഷണങ്ങൾ മൂർച്ഛിക്കാതെ തുടക്കത്തിൽ തന്നെ ചികിത്സ നടത്തണം എന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.