സ്തനാർബുദം ബാധിച്ചത് വെളിപ്പെടുത്തിയതിനു പിന്നാലെ തന്റെ ആദ്യ കെമോതെറാപ്പി അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിഗ്‌ബി ബോസ് ടെലിവിഷൻ താരം ഹിന ഖാൻ. ഒരു അവാർഡ് ഷോയിൽ നിന്നു നേരെ ആദ്യത്തെ കീമോതെറാപ്പി സെഷനുവേണ്ടി ആശുപത്രിയിലേക്ക് പോയതിനേക്കുറിച്ചാണ് ഹിന പങ്കുവെച്ചത്. ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ പോസ് ചെയ്യുന്നതും പുരസ്കാരം വാങ്ങുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. കാൻസർ സ്ഥിരീകരിച്ചതിനേക്കുറിച്ച് അറിഞ്ഞതിനുശേഷമുള്ള പുരസ്കാരരാത്രിയാണ് ഇതെന്നും എന്നാൽ അതിനെ മനപ്പൂർവം സാധാരണവൽക്കരിക്കാനാണ് തീരുമാനിച്ചതെന്നും ഹിന കുറിച്ചു. ജീവിതത്തിൽ നേരിടുന്ന ഇത്തരം വെല്ലുവിളികളെ സാധാരണവൽക്കരിച്ച് സ്വന്തമായി ഗോളുകൾ തയ്യാറാക്കി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും ഹിന പറയുന്നു. എത്ര തന്നെ കഠിനമായാലും ഒരിക്കലും പിന്തിരിയുകയോ വിട്ടുകൊടുക്കുകയോ ചെയ്യരുതെന്നും വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ ഹിന പറയുന്നു.