മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനം പനി ഭീഷണിയില്‍

മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനം പനി ഭീഷണിയില്‍. മൂന്നു ദിവസത്തിനിടെ 150 പേരാണ് ഡങ്കിപ്പനി മൂലം ചികിത്സ തേടിയത്. 20 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കൊല്ലം കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. എലിപ്പനി ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ ചെളിവെള്ളത്തില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കൊതുകകടി കൊള്ളുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.