ജിമ്മിൽ പോകാതെ, കടുത്ത ഡയറ്റ് പിന്തുടരാതെ 10 മാസം കൊണ്ട്, 23 കിലോഗ്രാം ഭാരം കുറച്ച കഥ

10 മാസം കൊണ്ട് 23 കിലോഗ്രാം ഭാരം കുറച്ച പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ചിരിക്കുകയാണ് എക്സ് യൂസറും ഫിറ്റ്നസ് കോച്ചുമായ സതജ് ഗോയൽ. ഗുജറാത്തി ബിസിനസുകാരനായ നീരജിന്റെ ശരീരഭാരം കുറയുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ സഹിതമാണ് സതജ് കുറിപ്പ് പങ്കുവെച്ചത്. ജിമ്മിൽ പോകാതെ, കടുത്ത ഡയറ്റ് പിന്തുടരാതെയാണ് നീരജ് 10 മാസം കൊണ്ട് ശരീഭഭാരം കുറച്ചത്. ഇക്കാലയളവിൽ പുറത്ത് നിന്ന് ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല. വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ചു. അതുപോലെ ഒരു ദിവസം 10,000 സ്റ്റെപ്പുകൾ കയറുന്നത് ശീലമാക്കുകയും ചെയ്തു എന്നും സതജ് പറയുന്നു. 91.9 കിലോയായിരുന്നു നീരജിന്റെ ശരീരഭാരം. ഇതിനൊപ്പം തന്നെ ഡംബൽസ് ഉപയോഗിച്ച് വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമവും പതിവാക്കി. അങ്ങനെ 10 മാസംകൊണ്ട് 23 കിലോഗ്രാം ഭാരം കുറച്ചു. ഇപ്പോൾ 68.7 കിലോ ആണ് നീരജിന്റെ ശരീരഭാരം. പ്രോട്ടീൻ സമ്പന്നമായ പനീർ, സോയ ചങ്ക്സ്, ദാൽ റൈസ് എന്നിവ കഴിച്ചു. പഞ്ചസാര പൂർണമായും ഒഴിവാക്കി എന്നും സതജ്കുറിപ്പിൽ പറയുന്നു.