സംസ്കരിച്ച ഭക്ഷണം കഴിക്കുന്നവരിൽ ഉറക്കക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന്‌ പഠനം

സംസ്കരിച്ച ഭക്ഷണം കഴിക്കുന്നവരിൽ ഉറക്കക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന്‌ പഠനം. ഫ്രാൻസിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. 38,570 പേരുടെ മാനസികാരോഗ്യ ഘടകങ്ങൾ, ഭക്ഷണ നിലവാരം, ജീവിതശൈലി വിവരങ്ങൾ എന്നിവ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. പഠനത്തിന് വിധേയമായ 16 ശതമാനം ആളുകളും സ്ഥിരമായി അൾട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കാറുണ്ടെന്നും ഇവരിൽ 19.4 ശതമാനം പേർ ഉറക്കമില്ലായ്മ അനുഭവിക്കാറുണ്ടെന്നും ഗവേഷകർ പറയുന്നു. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളിൽ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് കലോറി കൂടുതലായതിനാൽ ശരീരഭാരം വർധിക്കുന്നു. ഇത് ബോഡി മാസ് ഇൻഡക്സ് തകരാറിലാക്കുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യും. കൂടാതെ ആരോഗ്യകരമായ ജീവിതത്തിനായി അർദ്ധ രാത്രി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും പഠനം നിർദ്ദേശിക്കുന്നു.