ഉപ്പിൻറെ ഉപയോഗം അളവിൽ കൂടിയാൽ എക്സീമ പോലെയുള്ള ചർമ്മ രോഗങ്ങൾക്കുള്ള സാധ്യത കൂടുമെന്ന് പഠനം

ഉപ്പിൻറെ ഉപയോഗം അളവിൽ കൂടിയാൽ എക്സീമ പോലെയുള്ള ചർമ്മ രോഗങ്ങൾക്കുള്ള സാധ്യത കൂടുമെന്ന് പഠനം. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം ആണ് ഇതിനു കാരണം. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ട ഉപ്പിൻറെ അളവ് രണ്ട് ഗ്രാമിൽ കുറവായിരിക്കണം. ദിവസേനയുള്ള ശുപാർശയേക്കാൾ ഒരു ഗ്രാം സോഡിയം അധികമായി കഴിക്കുന്നത് എക്സീമ വരാനുള്ള സാധ്യത 22 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. യുഎസിലെ കാലിഫോർണിയ സാൻ ഫ്രാൻസിസ്കോ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അമിതമായ സോഡിയം അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കൗമാരക്കാർക്കിടയിൽ എക്സീമയുടെ സാധ്യത കൂട്ടിയതായും ഗവേഷകർ കണ്ടെത്തി. അതിനാൽ സോഡിയം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നത് എക്സീമയെ തടയാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. ദി ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഡെർമറ്റോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.