ഇന്ത്യയിൽ ഈ വേനൽക്കാലത്ത് റിപ്പോർട്ട് ചെയ്തത് സൂര്യാഘാതമെന്ന് സംശയിക്കുന്ന 40,000ത്തിലധികം കേസുകൾ എന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ഈ വേനൽക്കാലത്ത് റിപ്പോർട്ട് ചെയ്തത് സൂര്യാഘാതമെന്ന് സംശയിക്കുന്ന 40,000ത്തിലധികം കേസുകൾ എന്ന് റിപ്പോർട്ട്. രാജ്യത്താകെ നൂറിലേറെപ്പേർ സൂര്യാഘാതം മൂലം മരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഏഷ്യയിൽ പലയിടത്തും ഈ വേനൽകാലത്ത് കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിൽ ഇത്തവണ ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. ചൂടിനെ തുടർന്ന് നിരവധി പക്ഷികൾ പറക്കുന്നതിനിടയിൽ കുഴഞ്ഞുവീണു. രാത്രിയിലും പകലും കനത്തചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുമായി നിരവധിപേരാണ് ഈ വർഷം ആശുപത്രിയിൽ ചികിത്സ തേടിയത്. ഡൽഹിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായത് ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിച്ചു. അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ നാശനഷ്ടം വിതയ്ക്കുകയാണ്. പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമടക്കമുള്ള പ്രശ്നങ്ങൾ ഈ സംസ്ഥാനങ്ങൾ നേരിടുന്നതായാണ് റിപോർട്ടുകൾ.