ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കനക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ശേഷി തകരാരിൽ ആകുന്ന ലൂപസ് രോഗികളുടെ നിരക്കിൽ വർധനവെന്ന് ആരോഗ്യ വിദഗ്‌ദ്ധർ. വിട്ടുമാറാത്ത പനിയോടെയാണ് രോഗികൾ വരുന്നതെന്നും, അതിനാൽ രോഗലക്ഷണങ്ങളുമായി വരുന്നവരിൽ ലൂപസ് രോഗ സാധ്യത ഉണ്ടോ എന്ന് ആരോഗ്യപ്രവർത്തകർ വിശദമായി പരിശോധിക്കണമെന്നും വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷത്തിലെ പലഘടകങ്ങളും ഇത്തരം രോഗങ്ങളുടെ സാധ്യത കൂട്ടാം. സൂര്യപ്രകാശം അമിതമായി ഏൽക്കുന്നത്, പുക, ആർത്തവശേഷമുള്ള ഹോർമോൺ വ്യതിയാനങ്ങൾ, വൈറൽ അണുബാധകൾ തുടങ്ങിയവയൊക്കെ കാരണമാകാം. ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ലൂപസ് രോഗത്തിന് കാരണമാകുന്നത്.