ശരീരത്തിലെ വിറ്റാമിൻ ഡിയുടെ തോത് പതിവായി പരിശോധിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ത്തർ. യു.എസ് എൻഡോക്രൈൻ സൊസൈറ്റി പുറത്തിറക്കിയ മാർഗ നിർദേശങ്ങളിലാണ് ഇതേക്കുറിച്ച് പറയുന്നത്. രോഗലക്ഷണങ്ങളൊന്നുമില്ലാതെ 25-hydroxy vitamin D പരിശോധന നടത്തേണ്ടതില്ലെന്നാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്. എഴുപത്തിയഞ്ചുവയസ്സുവരെയുള്ള ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നവരിൽ അനാവശ്യമായി വിറ്റാമിൻ ഡി പരിശോധന നടത്തേണ്ടതില്ലെന്നും, സപ്ലിമെന്റുകൾ നൽകേണ്ടതില്ലെന്നും
മാർഗനിർദേശത്തിൽ പറയുന്നു. പല മെഡിക്കൽ ലാബുകളും തങ്ങളുടെ പരിശോധനാപ്പട്ടികയിൽ vitamin D പരിശോധന നൽകാറുണ്ട്. ഈ സ്‌ക്രീനിങ്ങുകൾ ചെലവേറിയതാണെന്നു മാത്രമല്ല സപ്ലിമെന്റുകൾ പലപ്പോഴും ആരോഗ്യവാന്മാരിൽ നല്ല മാറ്റമുണ്ടാക്കാറില്ലെന്നും വിദഗ്ധർ പറയുന്നു. കുട്ടികൾ, ഗർഭിണികൾ, എഴുപത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ളവർ, പ്രീ ഡയബറ്റിക് സാധ്യത ഉള്ള മുതിർന്നവർ തുടങ്ങിയവരിൽ മാത്രമാണ് വിറ്റാമിൻ ഡി സപ്ലിമെന്റ് നൽകേണ്ടത് എന്നും മാർഗ നിർദ്ദേശങ്ങളിൽ പറയുന്നു.