കലൂർ ഐപ്പ് മെമ്മോറിയൽ ഹൈ സ്കൂളിൽ പ്രവേശനോത്സവം

കലൂർ ഐപ്പ് മെമ്മോറിയൽ ഹൈ സ്കൂളിൽ പ്രവേശനോത്സവം, കലൂർക്കാട് ഫാർമേഴ്‌സ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ ജോളി നെടുങ്കല്ലേൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലൂർക്കാട് പഞ്ചായത്ത് അംഗം ഡെൽസി ലൂക്കാച്ചൻ മുഖ്യ പ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ ഷാബു കുര്യാക്കോസ്, അധ്യാപകരായ ബിജു എം. കെ. അഷ്‌ബിൻ മാത്യു, സജി ചെറിയാൻ, ജോമോൻ ജോസ്, ജോസഫ് ജെയ്സൺ, നൈസി മാത്യു, മോനിക്ക ദേവസ്യ, ടിൽജി സിജോ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളെ മധുര പലഹാരങ്ങളും ആശംസ കാർഡുകളും നൽകി സ്വീകരിച്ചു.