ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയോളം പേരും കായികക്ഷമത കുറഞ്ഞവർ

ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയോളം പേരും കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തവരാണെന്നും കായികക്ഷമത ഇല്ലാത്തവരാണെന്നും പഠന റിപ്പോർട്ട്. lancet ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മതിയായ ശാരീരികക്ഷമതക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ പ്രകാരമുള്ള വ്യായാമത്തിലോ കായികാധ്വാനത്തിലോ ഇന്ത്യയിലെ പകുതിപേരും എത്തുന്നില്ല. പുരുഷന്മാരേക്കാൾ സ്ത്രീകളാണ് രാജ്യത്ത് കായികാധ്വാനം കുറവുള്ളവരെന്നും ലാൻസെറ്റ് പഠനം പറയുന്നു. 2002ൽ ഇന്ത്യക്കാരിലെ ശാരീരികക്ഷമത ഇല്ലാത്തവർ 22.3 ശതമാനമായിരുന്നെങ്കിൽ 2022ൽ ഇത് 49.4 ശതമാനത്തിലെത്തി നിൽക്കുന്നുവെന്നത് അപകട സൂചനയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2030 ആകുന്നതോടെ 60 ശതമാനം ഇന്ത്യക്കാരും ശാരീരികക്ഷമതയില്ലാത്തവരായി മാറും എന്നും പഠന പറയുന്നു. കായികക്ഷമതയില്ലാത്ത ആളുകളുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ 12ാം സ്ഥാനത്തതാണ് ഇന്ത്യ എന്നും പഠനം പറയുന്നു.