എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു

എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. ഈ സാഹചര്യത്തിൽ കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽകുന്നത് മഞ്ഞപ്പിത്തം സാധ്യത കൂട്ടുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഇതിനു പുറമേ ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നതും രോഗം വ്യാപിക്കാൻ കാരണമാകുന്നു. മഞ്ഞപ്പിത്തം പടർന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കാൻ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കൂട്ടിച്ചേർത്തു. മഞ്ഞപ്പിത്തം ബാധിച്ച് ഈ വർഷം ഇതുവരെ എറണാകുളം ജില്ലയിൽ 579 കേസുകളും, രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തു.