ഫ്‌ളിർട്ട്‌ (FLiRT ) എന്ന പേരിൽ അറിയപ്പെടുന്ന രണ്ട്‌ പുതിയ കോവിഡ്‌ വകഭേദങ്ങളെ കണ്ടെത്തിയാതായി സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ

ഫ്‌ളിർട്ട്‌ (FLiRT ) എന്ന പേരിൽ അറിയപ്പെടുന്ന രണ്ട്‌ പുതിയ കോവിഡ്‌ വകഭേദങ്ങളെ കണ്ടെത്തിയാതായി സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ. കെപി.1.1, കെപി.2. എന്നീ വകഭേദങ്ങളാണ്‌ രാജ്യത്ത്‌ ഇപ്പോൾ പരക്കുന്നതെന്ന്‌ CDC വ്യക്തമാക്കി. അമേരിക്കയിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഒമിക്രോൺ വകഭേദത്തിന്റെ ഭാഗമായിരുന്ന ജെഎൻ.1.11.1 ൽ നിന്നുണ്ടായവയാണ്‌ ഫ്‌ളിർട്ട്‌ വകഭേദങ്ങൾ. ഒമിക്രോൺ ഉപവകഭേദങ്ങളുടേ പോലെ സമാനമായി തൊണ്ട വേദന, ചുമ, ക്ഷീണം, മൂക്കടപ്പ്‌, മൂക്കൊലിപ്പ്‌, തലവേദന, പേശിവേദന, പനി, രുചിയും മണവും നഷ്ടമാകൽ എന്നിവയാണ്‌ ഫ്‌ളിർട്ട്‌ വകഭേദങ്ങൾ മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങൾ. യുഎസ്‌, യുകെ, ന്യൂസിലാൻഡ്‌, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ എറിസ്‌ വകഭേദത്തെ ഫ്‌ളിർട്ട്‌ വകഭേദങ്ങൾ അതിവേഗം പിന്നിലാക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ രാജ്യങ്ങളിൽ കോവിഡ്‌ ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ നിരക്ക്‌ ഉയർന്നതിന്‌ പിന്നിലും ഫ്‌ളിർട്ട്‌ വകഭേദങ്ങളാണെന്ന്‌ കരുതപ്പെടുന്നു. എന്നാൽ ഡെൽറ്റ വകഭേദത്തെ പോലെ ഗുരുതരമായ ശ്വാസകോശ നാശം ഉണ്ടാക്കാനുള്ള കഴിവ്‌ ഒമിക്രോണിൽ നിന്നുണ്ടായ വകഭേദങ്ങൾക്ക് ഇല്ലെന്നും CDC കൂട്ടിച്ചേർത്തു.