എക്‌സ്‌റേയിൽ ഓസ്‌റ്റിയോആർത്രൈറ്റിസ് പ്രത്യക്ഷമാകുന്നതിനും എട്ട് വർഷങ്ങൾക്ക് മുൻപ് തന്നെ ഈ രോഗത്തെ കുറിച്ച് സൂചനകൾ നൽകാൻ സാധിക്കുന്ന ആറ് ബയോമാർക്കറുകൾ കണ്ടെത്തി ഗവേഷകർ. നോർത്ത് കരോളിന ഡ്യൂക് സർവകലാശാലയിലെ ഗവേഷകരാണ് കണ്ടത്തലിനു പിന്നിൽ. 77 ശതമാനം കൃത്യതയോടെ രോഗം പ്രവചിക്കാൻ ഈ ബയോമാർക്കറുകൾക്ക് സാധിച്ചതായി ഗവേഷകർ പറയുന്നു. 10 വർഷത്തിലധികം നീണ്ട പഠനത്തിൽ 45നും 65നും ഇടയിൽ പ്രായമുള്ള 200 സ്‌ത്രീകളാണ് പങ്കെടുത്തത്. സയൻസ് അഡ്വാൻസസ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.