പ്രോട്ടീൻ സപ്ലിമെൻറുകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്. ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് അവബോധം നൽകാനും രോഗങ്ങൾ ഉണ്ടാവുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഐ.സി.എം.ആർ പുതിയ മാർഗനിർദേശം ഇറക്കിയത്. ഇന്ത്യയിലെ 56.4 ശതമാനം രോഗങ്ങളും ഉണ്ടാവുന്നത് ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ കൊണ്ടാണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ 13 വർഷത്തിന് ശേഷമാണ് ഡയറ്റ് മാർഗനിർദേശങ്ങൾ പുതുക്കുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലുടെയും ജീവിത ശൈലി രോഗങ്ങളെ ഒരു പരിധി വരെ തടയാനാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ കൂട്ടിച്ചേർത്തു.