എറണാകുളം കളമശ്ശേരിയിൽ ഒരാഴ്ച്ചയ്ക്കിടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി

എറണാകുളം കളമശ്ശേരിയിൽ ഒരാഴ്ച്ചയ്ക്കിടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ ബോധവൽക്കരണ നടപടികൾ നഗരസഭ ഊർജിതമാക്കി. ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ ജലം പരിശോധിക്കണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. അതേ സമയം, വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് നഗരസഭാ പരിധിയിലെ അഞ്ച് ഭക്ഷണ ശാലകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. നഗരത്തിലെ ചില കൂൾബാറുകൾ വഴി രോഗം പടർന്നതായും സംശയമുണ്ട്. കടകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൂന്ന് ബേക്കറികളും, രണ്ട് തട്ടുകടയും പൂട്ടാൻ നഗരസഭ നിർദ്ദേശം നൽകി.