കാൻസർ പ്രതിരോധത്തിന് സ്ത്രീകളിൽ ഉപയോഗിക്കുന്ന എച്ച്.പി.വി. വാക്സിൻ പുരുഷന്മാരിലും ഫലപ്രദമാണെന്നു പഠന റിപ്പോർട്ട്

കാൻസർ പ്രതിരോധത്തിന് സ്ത്രീകളിൽ ഉപയോഗിക്കുന്ന എച്ച്.പി.വി. വാക്സിൻ പുരുഷന്മാരിലും ഫലപ്രദമാണെന്നു പഠന റിപ്പോർട്ട്. ഫിലാ‍ഡൽഫിയയിലെ സിഡ്നി കിമ്മൽ കാൻസർ സെന്ററിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. സ്ത്രീകളിൽ എച്ച്.പി.വി. വാക്സിൻ എത്രതത്തോളം സുരക്ഷിതത്വം നൽകുന്നോ അത്രതന്നെ പുരുഷന്മാർക്കും ലഭ്യമാകുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പുരുഷന്മാരിൽ എച്ച്.പി.വി. വാക്സിൻ എടുത്തതോടെ എച്ച്.പി.വി. വൈറസ് മൂലമുണ്ടാകുന്ന തൊണ്ടയേയും വായയേയും ബാധിക്കുന്ന കാൻസറുകൾ കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. ഒരേപ്രായത്തിലുള്ള മുപ്പതുലക്ഷം പേരിലാണ് പഠനം നടത്തിയത്. അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.