സംസ്ഥാനത്താകെ അതിതീവ്ര മഴ

സംസ്ഥാനത്താകെ അതിതീവ്ര മഴ. മധ്യ കേരളത്തിൽ കനത്ത മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസംകൂടെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂ‍ർ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.