മുലപ്പാൽ പണത്തിനു വേണ്ടി വിൽക്കുന്നതിനെതിരെ രാജ്യത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് fssai അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാൽ നടത്തിപ്പുക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. മുലപ്പാൽ സംസ്ക്കരിക്കുന്നതിനോ വിൽക്കുന്നതിനോ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടിരിക്കുകയാണ് fssai. മുലപ്പാലിന്റെ ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നിരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 2006-ലെ എഫ്.എസ്.എസ് ആക്‌ട് പ്രകാരം മുലപ്പാൽ വിൽക്കുന്നതും, സംസ്കരിക്കുന്നതും കുറ്റകരമാണ്.