കാക്കനാട് വീണ്ടും ഭക്ഷ്യ വിഷബാധ. കാക്കനാട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഇടച്ചിറയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഇതിനു ശേഷമാണ് കുട്ടികൾക്ക് ഛർദ്ദിലും വയറിളക്കവും പനിയും ബാധിച്ചത്. കുട്ടികൾ ഇപ്പോൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.