വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ്. പടിഞ്ഞാറത്തറ, തരിയോട്, മുട്ടിൽ, മൂപ്പൈനാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായി ഹെപ്പറ്റൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതലും ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ. ഡോ. പി. ദിനീഷ് വ്യക്തമമാക്കി.