സംസ്ഥാനത്ത് ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 17 വരെ 11 ജില്ലകളിൽ ചൂട് ഉയരും. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. അതേസമയം ദിനംപ്രതി ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.