വേനൽ ചൂടിൽ ചുട്ടുപൊള്ളി കേരളം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏപ്രിൽ 04 വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ താപനില 36°C വരെയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. അതെസമയം വേനൽ കാല രോഗങ്ങൾക്കെതിരെയും, ജലജന്യ രോഗങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.