സൈലന്റ് കില്ലർ അഥവാ നിശബ്ദ കൊലയാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ഏട്രിയൽ ഫൈബ്രിലേഷൻ’ (Atrial fibrillation) എന്ന ആരോഗ്യ പ്രശ്നത്തേക്കുറിച്ച് പഠനം നടത്തി ഗവേഷകർ. പ്രായപൂർത്തിയായ നാലിലൊന്നുപേരെ മാത്രമേ ഈ അവസ്ഥ ബാധിക്കു. ഏട്രിയൽ ഫൈബ്രിലേഷൻ ഉണ്ടായിട്ടുള്ള അഞ്ചിൽ രണ്ടുപേർക്കും ഹൃദയാരോഗ്യം മോശമാകാമെന്നും അഞ്ചിലൊരാൾക്ക് പക്ഷാഘാതം സംഭവിക്കാമെന്നും പഠനത്തിൽ പറയുന്നു ഡെന്മാർക്കിലെ ആൽബോർഗ് സർവകലാശാലയിൽ നിന്നുള്ള നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മുമ്പത്തേതിനേക്കാൾ ഏട്രിയൽ ഫൈബ്രിലേഷൻ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു എന്നും ഗവേഷക സംഘം സൂചിപ്പിച്ചു. പ്രായപൂർത്തിയായ നാലിലൊന്നുപേരെ മാത്രമേ ഈ അവസ്ഥ ബഹ്‌ദിക്കു എന്ന മുൻധാരണകളെ തിരുത്തിയാണ് പുതിയ പഠനം. പ്രായപൂർത്തിയായ പത്തു ലക്ഷത്തിലേറെ പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈയവസ്ഥ കൂടുതൽ കണ്ടുവരുന്നത് എന്നും ഗവേഷകർ വ്യക്തമാക്കുന്നു. രക്തസമ്മർദം കൂടിയവരിലും അമിതവണ്ണക്കാരിലും ഏട്രിയൽ ഫൈബ്രിലേഷൻ കൂടുതലായി കാണാറുണ്ട്. ലക്ഷണങ്ങൾ കാണിക്കാത്തതു കൊണ്ട് തന്നെ ഈയവസ്ഥയെ നിശബ്ദകൊലയാളി എന്നാണ് വിളിക്കുന്നത്. ഇ.സി.ജി., ഹോൾട്ടർ മോണിറ്റർ പരിശോധനയിലൂടെ മാത്രമേ ഏട്രിയൽ ഫൈബ്രിലേഷൻ കണ്ടെത്താനാകൂ എന്നും പഠനം വ്യക്തമാക്കുന്നു.