ഡോക്ടർമാരുടെ തെറ്റായ കാൻസർ നിർണയം കൊണ്ട് കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന ടെക്‌സാസ് യുവതിയുടെ വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മുപ്പത്തി ഒൻപത് വയസ്സുകാരിയായ ലിസ മോങ്ക് എന്ന യുവതി വയറു വേദയാനയുമായി ആശുപത്രിയിൽ ചെല്ലുകയും, തുടർന്ന് ഡോക്ടർ വിശദമായി പരിശോധിച്ച് ലിസയ്ക്ക് കാൻസർ ബാധയാണെന്ന് പറഞ്ഞതായും യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 15 മാസങ്ങൾ മാത്രമാണ് തനിക്ക് ഇനി ആയുസ്സെന്നും ഡോക്ടർമാർ വിധിയെഴുതി. തുടർന്ന് കിമോതെറാപ്പി അടക്കമുള്ള ചികിത്സകൾ നടത്തി. കിമോതെറാപ്പിക്കു പിന്നാലെ മുടി മുഴുവൻ കൊഴിഞ്ഞു, ശരീരമാകെ വിളറിവെളുത്ത് വല്ലാത്ത ഒരു രൂപമായി എന്നും യുവതി കുറിപ്പിൽ പറയുന്നു. രണ്ടാം വട്ടം കിമോതെറാപ്പി കഴിഞ്ഞപ്പോഴാണ് തനിക്ക് കാൻസറില്ലെന്ന് ഡോക്ടർമാർ പറഞ്ഞത്. സന്തോഷവും ആശ്വസവും തോന്നിയെങ്കിലും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കാരണം കീമോതെറാപ്പിയടക്കം ചെയ്യേണ്ടി വന്നു. തനിക്ക് ജനിക്കാനിരിക്കുന്ന കൊച്ചുമക്കൾക്കും അവരുടെ മക്കൾക്കും വരെ യാത്രപറഞ്ഞുള്ള കത്തുകൾ തയ്യാറാക്കി, വരാനിരിക്കുന്ന വിവാഹങ്ങൾക്കെല്ലാം ആശംസകൾ നേരത്തെ അറിയിച്ച് മരണം കാത്തിരിക്കുകയായിരുന്നു താനെന്നും ലിസ കുറിപ്പിൽ പറയുന്നു.