ഉറക്ക കുറവ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ

ഉറക്ക കുറവ് ഗുരുതര ആരോ​ഗ്യ പ്രശ്നമായ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ.
അമേരിക്കയിൽ സാധാരണമായ ഈ രോഗത്തിനു പിന്നിൽ ഉറക്കക്കുറവും കാരണമാണെന്ന് മിനെസോട്ടയിൽ നിന്നുള്ള എം.എൻ.ജി.ഐ ഡൈജസ്റ്റീവ് ഹെൽത്തിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഇബ്രാഹിം ഹനൗനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലക്ഷണങ്ങൾ ഇല്ലാതനിലാൽ ഇതിനെ നിശബ്ദ മഹാമാരിയെന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. രോഗികളിൽ ലക്ഷണങ്ങൾ പ്രകടമാകുന്നില്ല എന്നതാണ് രോഗത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രത്യേകിച്ച് രോഗത്തിന്റെ ആദ്യകാലങ്ങളിൽ യാതൊരു ലക്ഷണങ്ങളും പ്രകടമാകില്ല. ചിലരിൽ അമിതക്ഷീണം, ഓർമക്കുറവ്, അടിവയറുവേദന തുടങ്ങിയവ ഉണ്ടായേക്കാം. ചികിത്സിക്കാതിരുന്നാൽ ലിവർ സിറോസിസ്, ലിവർ കാൻസർ പോലുള്ള അവസ്ഥകളിലേക്ക് നയിക്കും. ഉറക്കക്കുറവുണ്ടാകുന്നത് വണ്ണംവെക്കാനും, വിശപ്പ് വർധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ നില തകരാറിലാകാനും കാരണമാകും. ഉറക്കക്കുറവുമൂലമുണ്ടാകുന്ന സമ്മർദം ഉപാപചയ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കും. പിന്നീട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിലേക്ക് നയിക്കുകയും ചെയ്യും എന്ന് ക്ലീവ്ലാൻഡ് ക്ലിനിക്സിലെ രജിസ്ട്രേഡ് ഡയറ്റീഷ്യനായ ക്രിസ്റ്റിൻ കിർക്പാട്രിക് നെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.