കാഴ്ച നോക്കി അൾഷിമേഴ്സ് സാധ്യത കണ്ടെത്താമെന്ന് പഠനം

കാഴ്ച നോക്കി അൾഷിമേഴ്സ് സാധ്യത കണ്ടെത്താമെന്ന് പഠനം. ഇം​ഗ്ലണ്ടിലെ ലഫ്ബറോ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. കാഴ്ച പരിശോധനയിലൂടെ പന്ത്രണ്ടുവർഷം മുമ്പേ ഡിമെൻഷ്യ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാമെന്നാണ് പഠനം വ്യക്താക്കുന്നു. നോർഫോക്കിൽ നിന്നുള്ള 8,623 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ 537 പേർക്ക് ഡിമെൻഷ്യ സ്ഥിരീകരിച്ചു. ഗവേഷണത്തിന്റെ തുടക്കത്തിൽത്തന്നെ ഒരു കാഴ്ച പരിശോധനാ ടെസ്റ്റ് നടത്തിയിരുന്നു. ചലിക്കുന്ന ഡോട്ടുകളുള്ള സ്ക്രീനിൽ ത്രികോണരൂപം രൂപപ്പെടുന്നയുടൻ ബട്ടൺ പ്രസ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഡിമെൻഷ്യ ലക്ഷണങ്ങൾ ഉണ്ടായിരുന്നവർ ത്രികോണരൂപം കാണാൻ മറ്റുള്ളവരെ അപേക്ഷിച്ച് വൈകുന്നതായി ​ഗവേഷകർ കണ്ടെത്തി. ഓർമ സംബന്ധമായ തകരാറുകൾ രൂപപ്പെടുമ്പോൾ എല്ലായ്പ്പോഴും മറവിയോടെ തുടങ്ങണമെന്നില്ലെന്നും പലപ്പോഴും കാഴ്ചയിലെ പ്രശ്നങ്ങളായിട്ടാകാം അത് കാണുന്നത് എന്നും ​ഗവേഷകർ വ്യക്തമാക്കി. മറവിരോ​ഗത്തിനു കാരണമാകുന്ന അംലോയ്ഡ് പ്ലേക്കുകൾ കാഴ്ചയുമായി ബന്ധപ്പെട്ട മസ്തിഷ്കത്തിന്റെ ഭാ​ഗങ്ങളെ ആദ്യം ബാധിക്കാമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ഓർമ സംബന്ധമായ പരിശോധനകൾക്ക് മുമ്പേ കാഴ്ചപരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും ​ഗവേഷകർ കൂട്ടിച്ചേർത്തു. യു.എസ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.