ഹൃദയാഘാതത്തെ അതിജീവിച്ചതിന് പിന്നാലെ ഹൃദയാഘാത രോഗ ലക്ഷണങ്ങളെ നിസ്സാരമായി കാണരുതെന്ന മുന്നറിയിപ്പുമായി നടി സുസ്മിത സെന്‍. ഫിറ്റായിരിക്കുക എന്നതിനര്‍ത്ഥം നിങ്ങള്‍ക്ക് മറ്റ് കുഴപ്പങ്ങളൊന്നും ഇല്ല എന്നല്ല. തന്റെ കാര്യത്തില്‍ ജനിതക ഘടകങ്ങളാണ് രോഗ സാധ്യത വര്‍ധിപ്പിച്ചത്. മാതാപിതാക്കള്‍ക്ക് ഹൃദ്രോഗ പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറെ നാളുകളായി താന്‍ പരിശോധന നടത്തിവന്നിരുന്നതായും, എന്നാല്‍ അവയെ മറികടന്നുകൊണ്ടാണ് തനിക്ക് ഹൃദയാഘാതം ഉണ്ടായതെന്നും നടി പറഞ്ഞു.