മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്ലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വൈറസുകൾ പകരുമ്പോൾ അവ മൃഗങ്ങളെ ഉപദ്രവിക്കുമാത്രമല്ല ചെയ്യുന്നത് ആ സ്പീഷീസിന് ഭീഷണിയാവുകകൂടിയാണ്. ഇതുമൂലമുണ്ടാകുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ വലിയൊരു വിഭാഗം മൃഗങ്ങളെ കൊല്ലുകവഴി ഭക്ഷ്യമേഖലയേയും അതുബാധിക്കുമെന്ന് പഠനത്തിൽ പറയുന്നു. മാത്രമല്ല മനുഷ്യരിൽ നിന്ന് അണുബാധയേറ്റ മൃഗങ്ങളിലൂടെ അവ മറ്റ് മൃങ്ങളിലേക്ക് വ്യാപിക്കുകയും മനുഷ്യരിൽ നിന്ന് രോഗം ഇല്ലാതാക്കിയാലും മൃഗങ്ങൾക്കിടയിൽ വ്യാപനം തുടരുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. വംശനാശഭീഷണിയുള്ള പല മൃഗങ്ങൾക്കും ഇത് കൂടുതൽ അപകടാവസ്ഥ സൃഷ്ടിക്കുമെന്നും പഠനം കൂട്ടിച്ചേർക്കുന്നു. നേച്വർ എക്കോളജി ആന്റ് എവൊല്യൂഷൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പകരുന്നതുപോലെ തന്നെ ഈ വിഷയവും ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.