ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പഠന റിപ്പോർട്ട്

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പഠന റിപ്പോർട്ട്. ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകനായ വിക്ടർ സോങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇൻറർമിറ്റൻറ് ഫാസ്റ്റിങ് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 91% വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്‌സാമിനേഷൻ സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ള 20,000 മുതിർന്നവരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. എട്ട് മണിക്കൂർ സമയ നിയന്ത്രണമുള്ള ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകനായ സോങ് വ്യക്തമാക്കി. മാർച്ച് 18 ന് ചിക്കാഗോയിൽ നടന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ മെഡിക്കൽ മീറ്റിംഗിലാണ് ഈ പഠനം അവതരിപ്പിച്ചത്.