മുലയൂട്ടുന്ന അമ്മമാർ നന്നായി വ്യായാമം ചെയ്താൽ കുട്ടികൾക്ക് അമിതവണ്ണം കുറയുമെന്ന് പഠനം. നോർവീജിയൻ സാങ്കേതിക സർവകലാശാലയിലെ ഗവേഷകയായ ട്രൈൻ ടെഗ്ഡാൻ മഹോൾട്ട് ആണ് പഠനം നടത്തിയത്. ആറുമുതൽ 12 ആഴ്ച വരെ പ്രായമുള്ള കുട്ടികളെയും, അവരെ മുലയൂട്ടുന്ന 20 അമ്മമാരിലുമാണ് പഠനം നടത്തിയത്. വ്യായാമത്തിനു മുൻപും പിൻപും ഇടവേള നിശ്ചയിച്ചായിരുന്നു 240 സാമ്പിളുകളുടെ ശേഖരണം. വിശകലനത്തിൽ അടിപോണേക്കറ്റിന് എന്ന ഹോർമോണിന്റെ അളവ് വ്യത്യാസപ്പെടുന്നതായാണ് കണ്ടെത്തിയത്. കഠിനമായ വ്യായാമം നടത്തിയവരിൽ ഹോർമോണിന്റെ അംശം കൂടുതലായി കണ്ടു. വ്യായാമത്തിന്റെ തോത് കുറയുമ്പോൾ ഹോർമോണിന്റെ അളവിൽ കുറവ് വരുന്നതായും കണ്ടെത്തി. കുഞ്ഞുങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസിലും കൊഴുപ്പിലും ഗുണകരമായ സ്വാധീനം ചെലുത്തി അവയെ നിയന്ത്രിക്കാൻ കഴിയുന്നു എന്നതാണ് അടിപോണേക്കറ്റിന് ഹോർമോണിന്റെ വലിയ സവിശേഷത. മനുഷ്യരുടെ മുലപ്പാലിൽ ഈ ഹോർമോണിന്റെ സാന്നിധ്യം പണ്ടേ കണ്ടെത്തിയിട്ടുണ്ട്. ഫ്രണ്ടിയേഴ്സിൽ എന്ന ജേര്ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.