ലോകത്താദ്യമായി മനുഷ്യന് പന്നിയുടെ വൃക്ക വച്ചുപിടിപ്പിച്ചു. മസാചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. വൃക്കരോഗംമൂലം ചികിത്സയിലായിരുന്ന 62 കാരനാണ് പന്നിയുടെ വൃക്ക വച്ചുപിടിപ്പിച്ചത്. അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ശനിയാഴ്ചയാണ് അറുപത്തിരണ്ടുകാരനായ റിച്ചാർഡ് സ്ലേമനിൽന് ശസ്ത്രക്രിയ നടത്തിയത്. വൃക്കരോഗംമൂലം വലയുന്ന ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന അവയവദാനമാണിതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ വ്യക്തമാക്കി. ഉപദ്രവകാരികളായ ജീനുകളെ നീക്കം ചെയ്ത് മനുഷ്യ ജീനുകൾ ചേർത്ത് വേണ്ട മാറ്റങ്ങൾ വരുത്തിയാണ് പന്നിയുടെ വൃക്ക മനുഷ്യനിൽ ഘടിപ്പിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നീണ്ട നാലു മണിക്കൂർ ശസ്ത്രക്രിയക്ക് ശേഷം, റിച്ചാർഡ് സുഖംപ്രാപിച്ചു വരികയാണെന്നും വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.