ആയുർവേദ പ്രാക്ടീസിന് മെഡിക്കൽ കൗൺസിൽ റെജിസ്ട്രേഷൻ നിർബന്ധമാക്കി സംസ്ഥാന മെഡിക്കൽ കൗൺസിൽ. ആയുർവേദ ചികിത്സാ മേഖലയിൽ വർദ്ധിച്ചു വരുന്ന വ്യാജ വൈദ്യ സ്ഥാപനങ്ങളെ സംബന്ധിച്ച് നവകേരള സദസിൽ ലഭിച്ച പരാതികൾ പരിശോധിച്ചാണ് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ തീരുമാനം. നിലവിലുളള കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് നിയമത്തിലെ മുപ്പത്തേഴാം വകുപ്പും അതിന്റെ ഉപവകുപ്പുകളും പ്രകാരം അംഗീകൃത യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഇല്ലാത്തവർ, രജിസ്റ്റർഡ് പ്രാക്റ്റീഷനർ എന്ന പേരിൽ ചികിത്സ നടത്തിയാൽ രണ്ട് ലക്ഷം രൂപ മുതൽ പരമാവധി 10 ലക്ഷം രൂപ വരെ പിഴയും ഒരു വർഷം മുതൽ നാലു വർഷം വരെ തടവോ രണ്ടും കൂടിയോ ലഭിച്ചേക്കാവുന്ന കുറ്റമാണ്. കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അധ്യായം16 പ്രകാരമുള്ള വകുപ്പുകളും കുറ്റത്തിനനുസരിച്ച് ചേർക്കാം എന്നും മെഡിക്കൽ വ്യക്തമാക്കി.