സംഗീതോപകരണങ്ങല്‍ വായിക്കുന്നതും പാടുന്നതുമൊക്കെ പ്രായമായവരുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമെന്ന് പഠന റിപ്പോർട്ട്. യുകെയില്‍ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഓര്‍മ്മശക്തിയും സങ്കീര്‍ണ്ണമായ ജോലികള്‍ നിര്‍വഹിക്കാനുള്ള ശേഷിയും നിലനിര്‍ത്താന്‍ സംഗീത പഠനവും ഉപകരണങ്ങളുടെ വായനയും സഹായിക്കുമെന്നും പഠനം പറയുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എക്‌സറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പഠനത്തില്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ള ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ഇവരിൽ സംഗീതോപകരണം വായിക്കുന്നതും പാടുന്നതും പുസ്തകം വായിക്കുന്നതും പാട്ടു കേള്‍ക്കുന്നതുമൊക്കെ തലച്ചോറിലുണ്ടാക്കുന്ന സ്വാധീനമാണ് ഗവേഷകര്‍ വിലയിരുത്തിയത്. ഇതില്‍ നിന്നു ലഭിച്ച ഡേറ്റ സംഗീതവുമായി ഇടപെടാത്ത ആളുകളുടെ ഡേറ്റയുമായി താരതമ്യപ്പെടുത്തിയാണ് നിഗമനത്തിൽ എത്തിയത്. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള ജീവിതശൈലി സമീപനത്തിന്റെ ഭാഗമായി സംഗീതം മാറണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.