അമേരിക്കയിലെ ഒറിഗണിൽ മാരക ബ്യൂബോണിക് പ്ലേഗ് മനുഷ്യനിൽ റിപ്പോർട്ട് ചെയ്തു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഗുരുതര രോഗമാണിതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. വാക്‌സിനോ കൃത്യമായ മരുന്നോ ഈ രോഗത്തിന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഡെഷ്യൂട്ട്സ് കൗണ്ടി സ്വദേശിയായ വ്യക്തിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വളർത്തു പൂച്ചയിൽ നിന്നായിരിക്കാം രോഗം പകർന്നതെന്നും അധികൃതർ വ്യക്തമാക്കി. യെർസിന പെസ്റ്റിസ് എന്ന ബാക്ടീരിയ വഴിയാണ് ബ്യൂബോണിക് പ്ലേഗ് പടരുന്നത്. ചെള്ളുകളെ ഹോസ്റ്റ് ആക്കി മാറ്റുന്ന ഇവ മൃഗങ്ങളിലൂടെയാണ് മനുഷ്യരിലേക്കെത്തുന്നത്. രോഗമുള്ള മൃഗവുമായി സമ്പർക്കം പുലർത്തി എട്ട് ദിവസങ്ങൾക്ക് ശേഷം മാത്രമായിരിക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുക. രോഗം കണ്ടെത്തുന്നത് വൈകിയാൽ നാല് ദിവസങ്ങൾക്കുള്ളിൽ രോഗബാധിതൻ മരിക്കാൻ സാധ്യതയുണ്ട്.