ട്രാന്‍സ്ജെന്‍ഡര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ വ്യക്തികള്‍ക്കുള്ള ധനസഹായ വിതരണം പൂര്‍ത്തിയായതായി മന്ത്രി ഡോ. ആര്‍. ബിന്ദു. അപേക്ഷകള്‍ നല്‍കിയവരില്‍ അര്‍ഹരായവര്‍ക്കെല്ലാം ധനസഹായ വിതരണം പൂര്‍ത്തിയാക്കി. ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ 51 പേര്‍ക്കും, ട്രാന്‍സ് മാന്‍ വിഭാഗത്തില്‍ 30 പേര്‍ക്കുമായി ആകെ 81 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കാണ് സഹായം നല്‍കിയത്. ആകെ 88,66,256 രൂപ നല്‍കിയതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു വ്യക്തമാക്കി.