‘100 ദിവസത്തെ ചുമ’ എന്ന അണുബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി യുകെ ആരോഗ്യവകുപ്പ്

‘100 ദിവസത്തെ ചുമ’ എന്ന അണുബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി യുകെ ആരോഗ്യവകുപ്പ്. ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളോടെയാണ് ഈ അസുഖം തുടങ്ങുന്നതെങ്കിലും മൂന്ന് മാസം വരെ നീണ്ടുനില്‍ക്കാവുന്നതും അതിതീവ്രവുമായ ചുമയിലേക്ക് മാറുന്നതുമായ അണുബാധയാണിത് എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജൂലായ്-നവംബര്‍ മാസങ്ങള്‍ക്കിടയില്‍ ബ്രിട്ടണില്‍ 716 കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് 2022-ലേതിനേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണെന്നുമാണ് ബ്രിട്ടീഷ് ആരോഗ്യ സുരക്ഷാ ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നത്. കേസുകളുടെ എണ്ണം വല്ലാതെ ഉയര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം യുകെയില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ‘100 ഡേ കഫ് ‘ വെല്ലുവിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടില്ല.