തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യചെയ്ത പശ്ചാത്തലത്തില്‍ ഡോക്ടമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് പിന്നിലെ കാരണങ്ങള്‍ ചൂണ്ടികാട്ടിയുള്ള (IMA KERALA PRESIDENT) ഡോക്ടര്‍ സുല്‍ഫി നൂഹു ന്റെ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. അടുത്തകാലത്തായി ഡോക്ടര്‍മാരുടെ ആത്മഹത്യകളുടെ എണ്ണം കുതിച്ചുയരുകയാണെന്നും ഈ വര്‍ഷം മാത്രം 11 ഡോക്ടർമാരുടെ മരണം സംഭവിച്ചിട്ടുണ്ട് എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതില്‍ തന്നെ അറിയപ്പെടാത്ത ആത്മഹത്യാ ശ്രമങ്ങള്‍ നിരവധിയുണ്ട്. ഡോക്ടര്‍മാരുട ആത്മഹത്യകള്‍ക്ക് ജോലിയിലെ സ്ട്രെസ്, മാനസിക-ശാരീരിക ഉല്ലാസങ്ങള്‍ക്കുള്ള സമയ കുറവ്, വ്യക്തിപരമായ ചലഞ്ചുകളെ നേരിടുന്നതില്‍ പരാജയപ്പെടുന്ന മാനസികാവസ്ഥ, സമൂഹത്തില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഉണ്ടാകുന്ന അമിതമായ പ്രതീക്ഷ, അതിനൊപ്പം വിചാരിക്കുന്ന പോലെ ഉയരാന്‍ കഴിയാത്ത അവസ്ഥ എന്നിങ്ങനെ കാരണങ്ങള്‍ നിരവധിയാണെന്ന് ഡോ.സുല്‍ഫി ചൂണ്ടിക്കാട്ടുന്നു. എട്ടാം ക്ലാസ് മുതല്‍ തന്നെ ആരംഭിക്കുന്ന എന്‍ട്രന്‍സ് പരിശീലന പരിപാടികള്‍ക്കൊടുവില്‍ ലഭിക്കുന്ന മെഡിക്കല്‍ സീറ്റ് കൂടുതല്‍ സ്ട്രെസ്സിലേക്ക് തള്ളിവിടുന്ന സാഹചര്യമാണെന്നും ശക്തമായ അടിത്തറയുള്ള കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ട്. ഡോക്ടര്‍മാരുടെ മാനസീക ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഡോക്ടര്‍മാരുടെ സമൂഹത്തിന് മാത്രമല്ല പൊതുസമൂഹത്തിനും സര്‍ക്കാരിനും കുടുംബാംഗങ്ങള്‍ക്കും തീര്‍ച്ചയായും ഉത്തരവാദിത്വമുണ്ട് എന്നും ഡോക്ടര്‍ സുല്‍ഫി നൂഹു ഫേസ്ബുക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.