കട്ടിയുള്ള പുരികത്തിനു ആവണക്കെണ്ണ

ആവണക്കെണ്ണ എടുത്ത് നിങ്ങളുടെ വിരലുകൾ ഉപയോഗിച്ച് പുരികങ്ങളിൽ സൗമ്യമായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് കാത്തിരുന്ന ശേഷം ഒരു മേക്കപ്പ് റിമൂവർ ഉപയോഗിച്ച് തുടച്ചു മാറ്റുകയും തുടർന്ന് ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുകയും ചെയ്യുക. ദിവസവും ഓരോ തവണ വീതം ആറ് ആഴ്ചകൾ തുടർച്ചയായി ഈ വിദ്യ പരീക്ഷിച്ചാൽ കട്ടിയുള്ള പുരികം നിങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകും. ഒറ്റ രാത്രി കൊണ്ട് പുരികം വളർത്താം എന്നല്ല പറഞ്ഞു വന്നത്, തുടർച്ചയായി ഒരു മാസം ഉപയോഗിക്കുമ്പോൾ തന്നെ വത്യാസം കാണാൻ സാധിക്കും.