തൈര് കഴിക്കുന്നതിന്റെ കൂടെ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിനോകൂ, മുഖക്കുരു വരുന്നത് തടയാം

തൈരിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല. തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. ചില ഭക്ഷണത്തിനൊപ്പം സംയോജിപ്പിക്കുന്നത് ചർമ്മത്തിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും നന്നല്ല. മാമ്പഴം പോലെയുള്ള പഴങ്ങൾ തൈരുമായി സംയോജിപ്പിക്കരുത്. ഈ കോമ്പിനേഷൻ കഴിക്കുന്നത് ശരീരത്തിൽ വിഷാംശം ഉൽപാദിപ്പിക്കാൻ കാരണം ആകുകയും ചര്മ പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. മുഖക്കുരു, മുഖത്ത് അമിത എണ്ണമയം എന്നിവയ്‌ക്കെല്ലാം ഈ ഭക്ഷണ രീതി കാരണമാകും. ഒനിയൻ റൈത്ത സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇതറിഞ്ഞോളൂ..തൈരിന് സ്വാഭാവികമായ തണുപ്പ് ഉണ്ട്. ഉള്ളി ശരീരത്തിൽ ചൂട് ഉണ്ടാക്കുന്നു. ഇവ രണ്ടും കൂടുന്ന കോമ്പിനേഷൻ കഴിക്കുന്നത് മൂലം ശരീര താപനിലയിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കും, തന്മൂലം മുഖക്കുരു, എക്സിമ, ദഹന പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും. തൈരിനൊപ്പം എണ്ണമയമുള്ളതോ വറുത്തതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ദഹന പ്രക്രിയയെ വൈകും, ഇത് ചിലരിൽ തലകറക്കവും ആലസ്യവും ഉണ്ടാക്കും. പാലിനൊപ്പം തൈര് ഏറ്റവും മോശം ഭക്ഷണമാണ്. ഇത് ഗുരുതരമായ വയറുവേദന, വയറിളക്കം, അസിഡിറ്റി, ​ഗ്യാസ് എന്നിവയ്ക്ക് കാരണമാകും. തൈരിനൊപ്പം മത്സ്യം അല്ലെങ്കിൽ ഉണക്ക മത്സ്യം കഴിക്കുന്നവരാണോ നിങ്ങൾ ? നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഏറ്റവും അനാരോ​ഗ്യ ഭക്ഷണ സംയോജനമാണ് ഇത്. സോറിയാസിസ് പോലുള്ള രോഗങ്ങൾക്ക് ഈ ഭക്ഷണ രീതി വഴിയൊരുക്കും.