നോൺമെലനോമ ചർമാർബുദ മരണങ്ങളിൽ മൂന്നിൽ ഒന്നിനും പിന്നിൽ വെയിലാണെന്ന് ലോകാരോഗ്യ സംഘടനയും ലേബർ ഓർഗനൈസേഷനും. പുറംപണികളിൽ ദീർഘസമയം വെയിലുകൊണ്ട് ജോലിയെടുക്കുന്നവരിൽ നോൺമെലനോമ സ്കിൻ കാൻസർ കൂടുതലാണെന്നും തൊഴിലിടത്തിലെ ഈ സാഹചര്യത്തെ ഗൗരവകരമായി കണ്ട് ഇടപെടൽ നടത്തണമെന്ന് WHO മുന്നറിയിപ്പ് നൽകി. പുറംപണിയെടുക്കുന്നവർക്ക് വേണ്ട സുരക്ഷിതത്വം പ്രദാനം ചെയ്യാനും മതിയായ അവബോധവും പരിശീലനവും നൽകാനും വെയിലിൽനിന്നു സംരക്ഷണം നേടാൻ സൺസ്ക്രീനും അതിനുതകുന്ന വസ്ത്രങ്ങളും ധരിക്കുന്നതുമടക്കമുള്ള നിർദേശങ്ങളും നയങ്ങളും നൽകാനും അതാതു സർക്കാരുകൾ തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.