നോർക്ക റൂട്ട്‌സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ എംഒഎച്ചിലേക്ക് വിവിധ സ്‌പെഷ്യലിറ്റി ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച മാസ്റ്റേഴ്‌സ് ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം ആവശ്യമില്ല.
അനസ്‌തേഷ്യ/ കാർഡിയാക് സർജറി/ കാർഡിയോത്തോറാക്‌സ് / എമർജൻസി മെഡിസിൻ/ ജെറിയാട്രിക്‌സ് /ഐസിയു / മൈക്രോ സർജറി /നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് / ന്യൂറോളജി/ ന്യൂറോ സർജറി / പ്ലാസ്റ്റിക് സർജറി / നെഫ്രോളജി /സർജിക്കൽ ഓങ്കോളജി/ യൂറോളജി എന്നീ സ്‌പെഷ്യാലിറ്റികളിൽ കൺസൾട്ടന്റ്/ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ആധാർ കാർഡ്, പാസ്‌പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡിയിലേയ്ക്ക് 2023 നവംബർ 30 നകം അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള സേവന, വേതന വ്യവസ്ഥകൾ ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്കയുമായി ബന്ധപ്പെടുക.