ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ 2022-ൽ അഞ്ചാം പനി അഥവാ മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. ലോകാരോഗ്യസംഘടനയുടേയും US Centers for Disease Control and Prevention ന്റെയും റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
194 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ ശേഖരിച്ച് മീസിൽസ് കുത്തിവെപ്പിന്റെ പുരോഗതി പരിശോധിച്ചപ്പോഴാണ് മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയും ഉൾപ്പെട്ടത്. ഉയർന്ന പകർച്ചവ്യാപന സാധ്യതയുള്ള മീസിൽസ് തടയുന്നതിൽ പ്രതിരോധകുത്തിവെപ്പ് പ്രധാനമാണ്. 2022-ൽ മീസിൽസ് വ്യാപനം ഉണ്ടായ 37രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ആഗോളതലത്തിൽ 33ദശലക്ഷം കുട്ടികൾക്കാണ് 2022-ൽ മീസിൽസ് വാക്സിൻ നഷ്ടമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.