പന്നിയുടെ ഹൃദയം ശസ്ത്രക്രിയ വഴി സ്വീകരിച്ച രണ്ടാമത്തെയാൾ 40 ദിവസങ്ങൾക്ക് ശേഷം മരിച്ചു. സെപ്റ്റംബർ 20നായിരുന്നു ശസ്ത്രക്രിയ. ലോറൻസ് ഫോസറ്റ് എന്ന 58 കാരനാണ് മരിച്ചത്. ആദ്യത്തെ ഒരു മാസം ഹൃദയം രോഗിയിൽ കൃത്യമായി പ്രവർത്തിച്ചുവെന്ന് മേരിലാൻഡ് യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ വിഭാഗം അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസിക്കൽ തെറാപ്പി ചെയ്യുന്നതിനോടൊപ്പം, കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ശരീരം അവയവത്തെ സ്വീകരിക്കാത്തതിൻറെ ലക്ഷണങ്ങൾ പിന്നീട് കാണിച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഹൃദയത്തിന് തകരാർ ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.