പറവൂരില്‍ പുഴയിലേയ്ക്ക് വാഹനം മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാന്‍ കാരണം ഗൂഗിള്‍മാപ്പ് തെറ്റായ വിവരം നല്‍കിയതാണെന്ന വാദം തള്ളി പോലീസ്. ഗൂഗിള്‍മാപ്പ് തെറ്റായ വിവരം നല്‍കിയതാണ് അപകടത്തിന് പിന്നിലെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. എന്നാല്‍ പുഴ എത്തുന്നതിന് മുമ്പ് ഹോളിക്രോസ് എല്‍.പി സ്‌കൂളിന് സമീപം ഇടത്തേയ്ക്കുള്ള വഴിയും, മുന്നോട്ടുപോയാല്‍ റോഡ് അവസാനിക്കുന്നതായും മാപ്പില്‍ വ്യക്തമാണ്. ഇടത്തേക്കുള്ള വഴി യാത്രക്കാര്‍ കാണാതെപോയതാകാം അപകടകാരണമെന്നാണ് പോലീസ് നിഗമനം.