കേരളത്തിലെ 61.3% കൗമാരക്കാരിലും വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടതായി പഠന റിപോർട്ടുകൾ

കേരളത്തിലെ 61.3% കൗമാരക്കാരിലും വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടതായി പഠന റിപോർട്ടുകൾ. സംസ്ഥനത്തെ മാനസികാരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കനല്‍ എന്ന സംഘടനയാണ് പഠനത്തിന് പിന്നിൽ. ഇന്‍റര്‍നെറ്റ് അഡിക്ഷന്‍, പഠനഭാരം തുടങ്ങിയവയാണ് കുട്ടികളിലെ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കണ്ടെത്തല്‍.

457 സ്കൂൾ കുട്ടികളുടെ ഇടയില്‍ നടത്തിയ വിശദമായ പഠനത്തിലാണ് 61.3 ശതമാനം പേരിലും നേരിയതുമുതല്‍ അതികഠിനമായതോതിലുള്ള വിഷാദരോഗം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.ഇവരില്‍ 14.8 ശതമാനം കുട്ടികള്‍ അടിയന്തര മെഡിക്കല്‍സഹായം വേണ്ട അവസ്ഥയിലാണ് ഉള്ളത്. 50 ശതമാനം കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കവും, 34.3 ശതമാനം പേര്‍ക്ക് ഇന്‍റര്‍നെറ്റ് അഡിക്ഷനും ഉള്ളതായാണ് റിപ്പോർട്ട്.