അടുത്ത 25 വർഷത്തിനുള്ളിൽ, ലോകത്തെ പക്ഷാഘാതമരണങ്ങൾ ഒരുകോടിയായി ഉയരുമെന്നു പഠനം. വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷന്റെയും ലാൻസെറ്റ് ന്യൂറോളജി കമ്മിഷന്റെയും സഹകരിച്ചുള്ള പഠനറിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളെ ഇത് ബാധിക്കുമെന്നു പഠനത്തിൽ പറയുന്നു. 2020-ൽ പക്ഷാഘാതമരണങ്ങൾ 6.6 ദശലക്ഷത്തിൽ നിന്ന് 2050 ഓടെ 9.7 ദശലക്ഷമായി ഉയരുമെന്നാണ് പഠനറിപ്പോർട്ടിൽ ഉള്ളത്. ഇതിനാൽ തന്നെ പൊതുജന അവബോധം ഉയർത്താനും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പഠനറിപ്പോർട്ട് ശുപാർശചെയ്യന്നു.