സംസ്ഥാനത്ത് ശക്തമായ മഴയില്‍ വെള്ളം കയറിയ ഇടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ് മഴ വ്യാപിക്കുന്നതിനാല്‍ എലിപ്പനിക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പനി ബാധിച്ചാല്‍ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടേണ്ടതാണെന്നും സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. 100 മില്ലിഗ്രാമിന്റെ 2 ഗുളികകള്‍ ആഴ്ചയിലൊരിക്കലാണ് കഴിക്കേണ്ടത്. ഗുളിക സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.