കൃത്രിമ ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ഐവിഎഫ് ചികിത്സയുടെ വിജയനിരക്ക് വർധിപ്പിക്കാൻ നിർമിത ബുദ്ധിക്ക് കഴിയുമെന്ന് ശാസ്‌ത്രലോകം. ഐവിഎഫ് ചികിത്സയുടെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കാൻ നിർമിത ബുദ്ധി സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലഖ്‌നൗവിൽ നടന്ന ഇന്ത്യൻ ഫെർട്ടിലിറ്റി സൊസൈറ്റിയുടെ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകിയത്.ഐവിഎഫിനായി തിരഞ്ഞെടുക്കുന്ന അണ്ഡത്തിന്റെയും ബീജകോശത്തിന്റെയും സംബന്ധിച്ച് നിർണായക സംഭാവനകൾ നിർമിത ബുദ്ധിക്ക് നൽകാൻ സാധിക്കുമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത വിദഗ്‌തർ പറഞ്ഞു.