തലശേരി മലബാർ കാൻസർ സെന്ററിലെ ലാബുകളെല്ലാം എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നേടിതായി ആരോഗ്യ മന്ത്രി

മാനദണ്ഡങ്ങൾ പാലിച്ചു കൃത്യമായുള്ള ലാബ് പരിശോധനകൾ ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആശുപത്രികളിലെ ലാബുകളെല്ലാം ദേശീയതലത്തിലെ ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിതായി ആരോഗ്യ മന്ത്രി വീണ ജോർജ്. തലശേരി മലബാർ കാൻസർ സെന്ററിലെ ലാബുകളെല്ലാം എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നേടിതായി മന്ത്രി അറിയിച്ചു. പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, മോളിക്യുലാർ ഓങ്കോളജി തുടങ്ങിയ ലാബുകൾക്കാണ് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഉൾപ്പെടെയുള്ള പ്രധാന ലാബുകൾ എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബുകൾ ആക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.